ചെന്നൈ:കുപ്രസിദ്ധ മലയാളി ഗുണ്ടാ നേതാവ് പി.ബിനുവിന്റെ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് നിഗമനം. ആഘോഷവേദിയില്‍ നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് സൂചന.അതിനിടെ, വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയാണെന്നാണു പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബം. ചൂളൈമേട്ടില്‍ ചായക്കടക്കടയിലെ ജോലിക്കാരനായാണ് ബിനുവിന്റെ തമിഴ്‌നാട് ജീവിതം ആരംഭിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ബിനു പിന്നീട് ഒരു പ്രാദേശിക നേതാവിന്റെ അനുയായിയായി മാറി. പിന്നീട് രാഷ്ട്രീയ നേതാവിന്റെ ബലത്തില്‍ ഗുണ്ടാത്തലവനായി മാറുകയായിരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുന്‍പു കേരളത്തിലേക്കു പിന്‍വാങ്ങി. എന്നാല്‍, ഈയിടെ വീണ്ടും ഗുണ്ടപ്പണിയില്‍ സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ക്ഷണിച്ചതും. എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ ആദ്യ…
Read More