ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല് മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്. ഗണ്മാന് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്മാന് കയ്യേറ്റം ചെയ്തതായി ഹൗസ് സര്ജന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്മാന് വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്മാന് കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read MoreTag: gunman
ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു; ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…
കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം ജോലി ചെയ്ത അനുഭവങ്ങള്‍ കുറിച്ചു കൊണ്ടുള്ള ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനകീയതയും സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന കഴിവും വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണു വൈറലായിരിക്കുന്നത്. എസ്.ഐയായ അമയന്നൂര്‍ ഗൗരീശങ്കരം പ്രദീപ്കുമാറാണ് ഇന്നലെ സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി നവമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂര്‍ത്തമാണു ഉമ്മന്‍ചാണ്ടിയ്ക്ക് ഒപ്പമുള്ള ജോലിയെന്നു പ്രദീപ് പറയുന്നു. 1991ല്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണു പ്രദീപ് ഒപ്പം ചേരുന്നത്. ഉമ്മന്ചാണ്ടിയ്ക്കൊം ജോലി ചെയ്തപ്പോഴുണ്ടായ പല അനുഭവങ്ങളും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ: ഒരിക്കല്‍ എറണാകുളത്തു നിന്നു കോഴിക്കോട്ടേക്ക് കണ്ണൂര്‍ എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയും മകന് എതിര് സീറ്റില്‍ യാത്ര ചെയ്തിരുന്നു. പിറവം ആരക്കുന്നം പാര്‍പ്പാകോട് ലക്ഷം വീട് കോളനിയിലെ ചെറുവീട്ടിലാണ് സെബിയയും മകനുമായിരുന്നു യാത്രക്കാര്‍.കൂലിപ്പണിക്കാരനായ ഭര്‍ത്താവ്…
Read More