ഏതെങ്കിലും അച്ഛന്‍ പ്രായപൂര്‍ത്തിയായ മകളുടെ കൂടെ കിടക്കുമോ ? അച്ഛനെയും മകളെയും പോലെ കഴിഞ്ഞവരേക്കുറിച്ച് അപവാദം പ്രചരിപ്പിക്കരുത്; പൊട്ടിക്കരഞ്ഞ് ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത്

ന്യൂഡല്‍ഹി:അച്ഛനെയും മകളെയും പോലെ കഴിഞ്ഞിരുന്ന തങ്ങളെപ്പറ്റി കാമുകീകാമുകന്മാര്‍ എന്ന രീതിയില്‍ അപവാദ കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞത്. ഒരു മാസം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്ന് കോടതിക്ക് മുമ്പാകെ കീഴടങ്ങാനും ഹണിപ്രീതിന് പദ്ധതിയുണ്ട്. തങ്ങള്‍ക്കെതിരേ പ്രചരിക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്ന് 36 ദിവസമായി ഒളിവില്‍ കഴിയുന്ന ഹണിപ്രീത് പറയുന്നു. പവിത്രമായ പിതാവ്-പുത്രി ബന്ധത്തെ എങ്ങിനെ ഈ രീതിയില്‍ തെറ്റായി കാണാനാകുമെന്ന് ഹണിപ്രീത് ചോദിച്ചു. പിതാവും പുത്രിയും തമ്മിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. പ്രചരിക്കുന്നത് തെറ്റായ കഥകളാണ്. എങ്ങനെയാണ് ഒരു മകളുടെ മേല്‍ പിതാവിന് കൈവെയ്ക്കാന്‍ കഴിയുന്നത്. ഒരു മകള്‍ക്ക് പിതാവിനെ സ്നേഹിക്കാന്‍ പറ്റില്ലേയെന്നും ചോദിച്ചു. സത്യം വേറൊരു വഴിക്കായിരിക്കെ ലോകം തങ്ങളെ…

Read More

കൊട്ടാരത്തില്‍ നിന്ന് കാരാഗൃഹത്തിലെത്തിയത് ഗുര്‍മീതിന്റെ സമനില തെറ്റിച്ചു; ജയില്‍ മുറിയില്‍ തനിച്ചിരുന്ന് പുലഭ്യം പറയുന്ന ആള്‍ദൈവം സഹതടവുകാര്‍ക്ക് തമാശയാകുന്നു

റോത്തഹ്: ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ മനോനില തകിടം മറിഞ്ഞതായി വിവരം. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരന്‍ പറയുന്നു. ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ ‘എന്റെ വിധി എന്താ ദൈവമേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. നേരത്തെ, 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് അന്ന് റോത്തഹ് ജയിലില്‍ ഗുര്‍മീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ആള്‍ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹതടവുകാര്‍ക്ക് തമാശയാവുകയാണെന്നാണ് വിവരം.  

Read More