ഗുരുവായൂർ; കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മക്ക് നാളെ 88. കേരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്.സത്യാഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യാഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ഗുരുവായൂരിൽ എത്തിയ ജാഥക്ക്് വൻ വരവേൽപ്പ് നൽകി.1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി. സത്യാഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എ.കെ.ജി ക്ക് ക്രൂര മർദ്ധനമേൽക്കേണ്ടി വന്നു.സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന്…
Read More