തൃശൂർ: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ നിക്ഷേപവും സ്വന്തമായി 271.05 ഏക്കർ ഭൂമിയും ഉണ്ടെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി വിവരങ്ങൾ തിരക്കി എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റെ എം.കെ. ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേവസ്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി. 2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കാനാകൂ എന്ന് വിലയിരുത്തി നേരത്തെ ഹൈക്കോടതി…
Read MoreTag: guruvayoor temple
ഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ
തൃശൂര്‍: ഗുരുവായൂരിൽ വിവാഹഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു. പാപ്പാന് രക്ഷപെട്ടത് അത്ഭുതകരമായി. ഈ മാസം 10നാണ് സംഭവം. ഗുരൂവായൂര്‍ അമ്പലത്തിനു പുറത്തുനിന്ന ആനയുടെ മുന്നില്‍ നിന്ന് ദമ്പതികള്‍ വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതനായി വട്ടം തിരിഞ്ഞ ആന തൊട്ടടുത്ത് നിന്ന പാപ്പാൻ രാധാകൃഷ്ണനെ തുമ്പികൈ കൊണ്ട് വലിച്ചിടാന്‍ ശ്രമിച്ചു. തുമ്പികൈയുടെ പിടിത്തം കിട്ടിയത് പാപ്പാന്റെ മുണ്ടിലാണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓടി രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ തളച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരില്‍ നടയ്ക്കിരുത്തിയ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
Read Moreഭക്തർക്ക് നാളെ കണ്ണനെ ദർശിക്കാം; കണ്ണനെ കാണാൻ ഒരു പിടി അവിൽ മാത്രം പോരാ, ഓണ്‍ ലൈൻ ബുക്കിഗും ക്യു ആർ കോഡും വേണം
ഗുരുവായൂർ: 80 ദിവസത്തിനുശേഷം ഭക്തർക്കു നാളെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിനെത്താം. ഇതിനുള്ള ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് ഏഴുവരെ 522 പേർ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ 171 പേർ നാളെ ദർശനം നടത്തുന്നതിനുള്ളവരാണ്. 600 പേരെയാണ് ഒരു ദിവസം ദർശനത്തിന് അനുവദിക്കുക. നാലന്പലത്തിനകത്തേക്കു ഭക്തരെ പ്രവേശിപ്പിക്കില്ല. കിഴക്കേ ഗോപുരം വഴി ചുറ്റന്പലത്തിൽ കടന്ന് ജീവനക്കാരുടെ പ്രവേശന കവാടം വഴി ഭക്തർക്ക് കണ്ണന്റെ വാതിൽമാടത്തിന് മുന്നിൽ നിന്ന് ദർശനം നടത്താം. തുടർന്ന് അയ്യപ്പന്റെ ക്ഷേത്രം വഴി കടന്ന് പടിഞ്ഞാറെ നടവഴിയോ, ഭഗവതി ക്ഷേത്രത്തിന്റെ വാതിൽ വഴിയോ പുറത്തു കടക്കാം. ദേവസ്വത്തിന്റെ മെയിൽ വഴി ലഭിക്കുന്ന ക്യു ആർ കോഡും ദർശന ടോക്കന്റെ പ്രിന്ററും തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിനു 20 മിനിറ്റ് മുൻപ് ക്യു കോംപ്ലക്സിൽ എത്തണം. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. കോവിഡ്…
Read Moreഏഴുപത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി; ഇന്ന് നടന്നത് 9 വിവാഹങ്ങൾ
ഗുരുവായൂർ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി. ഇന്നു രാവിലെ 6.30 നായിരുന്നു ആദ്യ വിവാഹം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അരുണ്‍ അരവിന്ദാക്ഷനും തൃശൂർ പെരിങ്ങാവ് സ്വദേശി അല ബി.ബാലയുമായി ആദ്യ വധൂവരന്മാർ. പത്തുപേരടങ്ങുന്ന വിവാഹസംഘം കിഴക്കേനട വഴി ക്ഷേത്രനടയിലെത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുന്നു. തുടർന്നു ദേവസ്വം അധികൃതർ പേരു വിളിക്കുന്നതനുസരിച്ചു വരനും വധുവും ബന്ധുക്കളും അടക്കം 10 പേരെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വിവാഹ മണ്ഡപത്തിലേക്കു കടത്തിവിട്ടു. തുടർന്നായിരന്നു താലിക്കെട്ട്. ചടങ്ങ് നടത്തുന്ന കോയ്മ ഉൾപ്പെടെ എല്ലാവരും മാസ്കു ധരിച്ചാണ് ചടങ്ങ് നടത്തിയത്. താലി ചാർത്തുന്ന സമയത്തു വരനും വധുവും മാസ്ക് അഴിച്ചു മാറ്റി. പിന്നീട് വീണ്ടും മാസ്കു ധരിച്ചു. ദേവസ്വത്തിന്റെ ഒൗദ്യോഗിക ഫോട്ടോഗ്രാഫർമാർ ചടങ്ങു വീഡിയോയിലും കാമറയിലും പകർത്തി നൽകി. വിവാഹ ശേഷം കിഴക്കേ ഗോപുരത്തിനു മുന്നിൽ ദീപസ്തംഭത്തിനു…
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ നെയ്പായസം ഇനി പേപ്പർ കണ്ടെയ്നറിൽ നൽകില്ല ‘
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏതാനും മാസം മുന്‍പ് പുതിയതായി ആരംഭിച്ച പേപ്പർ കണ്ടെയ്നറിലാക്കി നൽകിയിരുന്ന നെയ്പായസം വഴിപാട് നിർത്തലാക്കി. 250 ഗ്രാമിന് 90 രൂപയ്ക്കാണ് കണ്ടെയ്നർ നെയ്പായസം നൽകിയിരുന്നത്. കണ്ടെയ്നറിൽ കൊണ്ടുപോകുന്ന പായസം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതികളുയർന്നതോടെയാണ് വഴിപാട് നിർത്തലാക്കാൻ തീരുമാനിച്ചത്. കണ്ടെയ്നറുകൾ പൊട്ടി പായസം പുറത്തേക്കു പോകുന്നതായും പരാതിയുണ്ട്. മഴക്കാലമായതോടെയാണ് പരാതികൾ ഉയർന്നത്. പായസം തയ്റാക്കുന്നതിന് ഒരുകിലോ അരിക്ക് 750 ഗ്രാം നെയ്യാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് ഒരു കിലോക്ക് ഒരു കിലോ നെയ് എന്ന നിലയിൽ ഉപയോഗിച്ചുതുടങ്ങി. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പുതിയ വഴിപാട് ആരംഭിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഇത് ഉപകാരമായിരുന്നു. ഇനി മുതൽ നെയ്പായസം വഴിപാട് ശീട്ടാക്കുന്നവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്നതു പോലെ നെയ്പായസം നൽകും. അര ലിറ്ററിനു 170 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ…
Read Moreവിവാഹ മണ്ഡപം വരെ ഒന്നെത്താന്‍ പാടുപെട്ട് വധുവിന്റെ കരച്ചില് ! ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി അച്ഛന്;ഒരു ഗുരുവായൂര്‍ കല്യാണത്തിന്റെ വീഡിയോ കാണാം…
വിവാഹദിനം വധുവരന്മാരെ സംബന്ധിച്ച് നിര്‍ണായകദിനമാണ്. എന്നാല്‍ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാന്‍ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണില്‍ ഗുരുവായൂരമ്പലത്തില്‍ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങള്‍ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാന്‍ പലപ്പോഴും വധൂവരന്മാര് ഏറെ കഷ്ടപ്പെടാറുണ്ട്. ഇക്കഴിഞ്ഞ 10-ാം തീയതി 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയില്‍ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാല്‍ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാന്‍ പല വധൂവരന്മാര്ക്കും കഴിഞ്ഞില്ല. വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന…
Read More