സ്‌കൂളില്‍ പോകുന്ന വഴിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം കണ്ട് ഞെട്ടിയത് സാക്ഷാല്‍ നാദിയ കൊമനേച്ചി;ഇതിഹാസ ജിംനാസ്റ്റ് ഷെയര്‍ ചെയ്ത വീഡിയോ ഏവരുടെയും കണ്ണു തള്ളിക്കുന്നത്…

ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റ് പ്രകടനത്തിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സ്‌കൂളില്‍ പോകുന്ന വഴിയില്‍ നടുറോഡിലായിരുന്നു ഇവരുടെ പ്രകടനം. ഇത് വൈറലായതോടെ വിഖ്യാത ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചി ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തി. അഭിനന്ദിക്കുക മാത്രമല്ല നാദിയ ആ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ഇതിനോടകം പത്തു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. വ്യാഴാഴ്ചയാണ് നാദിയ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ‘അതിശയകരം’ എന്നാണ് വീഡിയോ പങ്ക് വെച്ച് നാദിയ കുറിച്ചത്. അയ്യായിരത്തിലധികം പേര്‍ നാദിയയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ചു തവണ ഓളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ നേടിയ ഇതിഹാസ താരം നാദിയ ം ഇരുവരുടെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് ചെറിയ കാര്യമല്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികളുടെ പ്രകടനം. തോളില്‍ സ്‌കൂള്‍…

Read More