ഉപയോഗിക്കാനാവാത്ത പൊട്ടിയമുട്ടകള്‍ വ്യാപകമായി കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. ഇത്തരം മുട്ടകള്‍ ഭക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയാല്‍ ക്രാക്ക്ഡ് മുട്ടയുടെ കേരളത്തിലേക്കുള്ള വരവു നിയന്ത്രിക്കാനാവും. പൊട്ടിയ മുട്ടയും കേടായ മുട്ടയും ഭക്ഷിക്കുമ്പോള്‍ അതോടൊപ്പം ബാക്ടീരിയയും അകത്താവും. ഗുരുതര സ്വഭാവമുള്ള ടൈഫോയിഡ് പടര്‍ത്താന്‍ പോലും ഈ മുട്ട കാരണമായേക്കാമെന്നു മണിപ്പാലിലെ വൈറോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മുട്ട വഴി രോഗങ്ങള്‍ പടര്‍ന്നതിനു തെളിവു ലഭിച്ചതോടെ വിശദമായ തുടര്‍പഠനങ്ങളും നടന്നു. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ടു കേരളത്തില്‍ വില്‍പന നടത്തുന്ന ക്രാക്ക്ഡ് മുട്ടയെക്കുറിച്ചു ജാഗ്രതയ്‌ക്കൊപ്പം കൂടുതല്‍ പരിശോധനകളും വേണമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. സാധാരണ മുട്ടയ്ക്ക് അഞ്ചുരൂപയാണെങ്കില്‍ വെറും ഒന്നര രൂപയ്ക്ക് ക്രാക്ക്ഡ് മുട്ട ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണു കേരളത്തിലേക്കു ദിവസവും ലക്ഷക്കണക്കിനു ക്രാക്ക്ഡ് മുട്ട എത്തുന്നത്. പേരിനുപോലും പരിശോധനയില്ലാത്തത് പഴകിയ,…
Read More