മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുക വലിക്കുന്നതിന്റെ പേരില്‍ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനികള്ക്കെതിരേയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കി. ആറാംക്ലാസുകാരിയുടെ വാക്കുകള്‍ ഇങ്ങനെ…’ഓണപരിപാടിയുടെ ദിവസം ബാത്റൂമില്‍ പോയപ്പോള്‍ അവര്നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസില്‍ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ കൊല്ലുമെന്നും പറഞ്ഞു.’–കുട്ടി പറയുന്നു. കൊല്ലത്തെ പ്രമുഖ ഗേള്‍സ് സ്കൂളിലെ ആറു പെണ്‍കുട്ടികളാണ് ശുചിമുറിയില്‍ സിഗരറ്റ് വലിച്ചത്. ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.…
Read MoreTag: hair cutting
വാക്‌സിനെടുക്കൂ… ഒരു ബിയറൊക്കെ നുകര്‍ന്ന് മുടിയൊക്കെ നല്ല സ്റ്റൈലില്‍ വെട്ടി കൂളായി മടങ്ങൂ; അമേരിക്കന്‍ ജനതയോട് ജോ ബൈഡന്‍ പറയുന്നതിങ്ങനെ…
എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനെടുത്താല്‍ കോവിഡ് 19ല്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമെന്ന് അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ജനസംഖ്യയില്‍ പകുതിപ്പേരും വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് സംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. വാക്‌സിന്‍ എടുക്കാന്‍ മടിക്കേണ്ടെന്നും ഒരു ബീയര്‍ കുടിച്ച് കൂളായി വാക്‌സീനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് ബൈഡന്‍ ജനങ്ങളോട് പറയുന്നത്. ലോട്ടറിയും ബീയറും മുതല്‍ നല്ല സ്‌റ്റൈലന്‍ ഹെയര്‍ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്‌സിന്‍ എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികളും സമ്പൂര്‍ണ വാക്‌സീനേഷന്‍ ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്‌സീന്‍ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തില്‍…
Read More