മുടി തഴച്ചു വളരാനുള്ള ചില പൊടിക്കൈകള്‍… അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പണ്ടു മുതലേ പറയുന്നതാണ്. എന്നാല്‍ കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചു എന്നവകാശപ്പെടുന്ന മരുന്നു കമ്പനികളെ മുട്ടിയിട്ട് വഴി നടക്കാന്‍ വയ്യാത്ത സാഹചര്യമാണിപ്പോള്‍. പലരും മുടി പൊഴിയുന്നത് മറയ്ക്കാന്‍ മുടി വിവിധ ഫാഷനുകളില്‍ വെട്ടുന്നതും സാധാരണമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാന്‍ ഉള്ള സമയക്കുറവുമാണ്. ആരോഗ്യകരമായി തഴച്ചു വളരുന്ന മുടി ഉണ്ടാകാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്. 1,ആരോഗ്യമുള്ള മുടിക്ക് ചെയ്യേണ്ടത്… ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും. വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍്ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം. നന്നായി…
Read More