മാംസവും മാംസ ഉല്‍പ്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കി കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത ബോഡി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും പാക്ക് ചെയ്യുകയും ചെയ്ത മാംസ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റോടു കൂടി കയറ്റുമതി ചെയ്യാന്‍ അനുവാദമുള്ളൂ. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹലാല്‍ നിയന്ത്രണമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റേണ്ട ബാധ്യത കയറ്റുമതിക്കാര്‍, നിര്‍മ്മാതാവ്, വിതരണക്കാര്‍ എന്നിവര്‍ക്കുണ്ട്. കൂടാതെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്ട്ടിഫിക്കേഷന് പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഹലാല്‍ സര്ട്ടിഫിക്കേഷന് സംബന്ധിച്ച കരട് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി ) സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന…
Read More