പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയുടെ തല ചുറ്റികകൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകന്റെ പ്രതികാരം. ഡല്‍ഹിയിലെ സരോജിനി നഗറിലാണ് സംഭവം. കാമുകിയെ ആക്രമിച്ച നിഷാന്ത് സെയ്നി (24) എന്ന യുവാവിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും സെയ്നി ഇതുവരെ ജോലിയ്ക്കു ശ്രമിക്കാഞ്ഞതിനാല് ബന്ധം അവസാനിപ്പിക്കുവാന്‍ യുവതി തുനിയുകയായിരുന്നു. ജോലിക്ക് പോകുന്ന കാര്യം പറയുമ്പോള്‍ സെയ്നി ക്ഷുഭിതനാകുമായിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സെയ്നി കാമുകിയോട് പല കള്ളങ്ങളും പറഞ്ഞിരുന്നു. മുംബൈയില്‍ ടെലിവിഷന്‍ സീരിയലിലേക്ക് തന്നെ വിളിച്ചിട്ടുണ്ടെന്നും ഓഡീഷന് കഴിഞ്ഞിരിക്കുകയാണെന്നും വരെ ഇയാള്‍ തട്ടിവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍ എത്തിയ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയ ചുറ്റിയ കൊണ്ട് സെയ്നി യുവതിയുടെ തലയില്‍ പല തവണ അടിക്കുകയായിരുന്നുവെന്ന് സൗത്ത്വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദ്ര ആര്യ പറഞ്ഞു.…
Read More