കാതു കുത്തിയവന്‍ പോകുന്നതിനു മുമ്പ് കടുക്കനിട്ടവന്‍ വന്നു ! എലിയുടെ ഉമിനീരിലൂടെ വരെ രോഗം ബാധിക്കും; ചൈനയിലെ പുതിയ അവതാരം ഹാന്‍ഡാ വൈറസ് കൊടുംഭീകരനെന്ന് സൂചന…

കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ ഒരാഴ്ച ഏറെക്കുറെ സമാധാനപരമായിരുന്നു. വൈറസ് രോഗബാധിതരുടെ എണ്ണവും മരണവും നാമമാത്രമായതിനാല്‍ ചൈനയിലെ ജനജീവിതം പഴയ രീതിയിലേക്ക് മാറുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ വന്ന വാര്‍ത്ത എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു. ബസിനുള്ളില്‍ വച്ച് മരിച്ച ഒരാളുടെ ശരീരം പരിശോധിച്ചപ്പോഴാണ് പുതിയ ഭീകരന്റെ കടന്നുവരവ് ചൈന മനസ്സിലാക്കിയത്. അയാളുടെ ശരീരത്തില്‍ കണ്ടെത്തിയ ഹാന്‍ഡാ വൈറസ് കൊറോണയേക്കാള്‍ മാരകമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. രോഗബാധയുള്ളയാള്‍ക്ക് മരണം സംഭവിച്ച സമയത്ത് ബസിലുണ്ടായിരുന്ന 32 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ വൈറസ് അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 950-ലെ അമേരിക്കന്‍- കൊറിയന്‍ യുദ്ധക്കാലത്ത് ഹാന്‍ഡ നദിയുടെ പരിസരങ്ങളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞയായ സുമയ്യ ഷേയ്ക്ക് ട്വീറ്റ് ചെയ്തത്. സാധാരണയായി എലികള്‍ക്കുള്ളിലെ ശരീര സ്രവം ഉള്ളില്‍…

Read More