നിങ്ങള്‍ ഇതുവരെ ചെയ്തത് തെറ്റ് ! പൈനാപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞ് മുറിച്ചല്ല… അത് അടര്‍ത്തി കഴിക്കണം; വീഡിയോ വന്‍ഹിറ്റാകുന്നു…

നല്ല പഴുത്തു തുടുത്ത ഒരു പൈനാപ്പിള്‍ കിട്ടിയാല്‍ ഉടനെ കഴിക്കാനുള്ള ധൃതിയില്‍ നമ്മളെല്ലാം തൊലി ചെത്തി കഷണങ്ങളാക്കും അല്ലെങ്കില്‍ ജ്യൂസടിച്ചു കുടിക്കും. എന്നാല്‍ പൈനാപ്പിള്‍ കഴിക്കാനായി ഇതിലും സിംപിളായ വഴി ഉള്ളപ്പോള്‍ എന്തു കൊണ്ട് പരീക്ഷിക്കുന്നില്ല എന്നതാണ് ചോദ്യം. വളരെ സിമ്പിളായി പൈനാപ്പിള്‍ കൈകൊണ്ട് അടര്‍ത്തിയെടുത്ത് കഴിയ്ക്കാമെന്നു തെളിയിക്കുന്ന ഒരു വീഡിയോ അണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. നേര്‍പകുതിയായി മുറിച്ച പൈനാപ്പിളാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഓരോ അല്ലികളായി അടര്‍ത്തിയെടുക്കുന്നതും കാണാം. വിഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തതിന് പിന്നാലെ 17 ദശലക്ഷത്തോളം ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്. വളരെ എളുപ്പത്തില്‍ പൈനാപ്പിള്‍ അടര്‍ത്തിയെടുത്ത് കഴിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. കണ്ടവരില്‍ പലരും വീഡിയോ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. ചിലര്‍ ഈ ടെക്‌നിക് പരീക്ഷിച്ച് നോക്കിയെന്നും സംഭവം വിജയകരമായെന്നും കമന്റ് ചെയ്തിട്ടുണ്ട്. Wait, what? The whole…

Read More