സൗമ്യ ജീവനൊടുക്കിയത് പുല്ലു ചെത്താന്‍ പോയപ്പോള്‍ ! മരണത്തിനായി തെരഞ്ഞെടുത്തത് കശുമാവിനെ; സ്വാഭാവികമെന്ന് പോലീസ്…

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മക്കളെയും മാതാപിതാക്കളേയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65),…

Read More

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവ വനിതാ ഡോക്ടര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നു ? ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: നഗരത്തില്‍ നടന്ന ചര്‍മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യുവ വനിതാ ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്.യുവതി താമസിച്ച ഹോട്ടല്‍മുറിയില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അച്ഛനോട് മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി വെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ചര്‍മ്മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. ജനുവരി 17 മുതല്‍ 22 വരെയായിരുന്നു സമ്മേളനം. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുളിക്കാനായി പോയ സമയത്ത് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ‘താന്‍ വിഷാദ രോഗത്തിന് ചികിത്സതേടുന്ന ആളാണ്. എല്ലാം ഉപേക്ഷിച്ച് പോകുന്നു.’ എന്നാണ് മരണക്കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തിന് വേറാരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ‘സോറി പപ്പാ’ എന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.…

Read More