പിരിയുമ്പോള്‍ അറിയിക്കാം അപ്പോള്‍ കട്ടിലു പിടിക്കാന്‍ വന്നാല്‍ മതി ! ശരണ്യ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത് മരണം മുന്‍കൂട്ടി കണ്ടിട്ടോ; ദുരൂഹത വര്‍ധിക്കുന്നു

  പയ്യന്നൂര്‍: സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ പയ്യന്നൂര്‍ സ്വദേശി ശരണ്യ നാരായണന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിക്കുന്നതിന്റെ ഏതാനും നാള്‍ മുമ്പ് ശരണ്യ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് മുമ്പില്‍ കണ്ടുള്ളതായിരുന്നോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോസഹിതമാണ് പോസ്റ്റ് ഇട്ടത്. ഡിസംബര്‍ 10ന് ഇട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് വന്ന ചില പേഴ്‌സണല്‍ മെസേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു. എന്റെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട് സിനിമാസ്…ഇന്നീനിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്…ഒരുമിച്ച് ജീവിക്കുന്നുമുണ്ട്.പിരിയുമ്പോള്‍ അറിയിക്കാം…” അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി”.എന്നായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ്. ഇങ്ങനെയൊരു പോസ്റ്റ് ഇടാനുണ്ടായ കാരണം എന്താണെന്ന് പല സുഹൃത്തുക്കളും ചോദിച്ചപ്പോള്‍ അതിന് ഒരു കാരണമുണ്ടെന്നും അത് പിന്നീട് മനസിലാകുമെന്നുമാണ് ശരണ്യ പറഞ്ഞത്. എന്താണ്…

Read More

കൊച്ചുപ്രേമന്റെ മകന്റെ പ്രതിശ്രുതവധു ജീവനൊടുക്കാന്‍ കാരണം കനത്ത സാമ്പത്തിക ബാധ്യതകള്‍; രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ കാമുകന്‍ അറിഞ്ഞത് ആത്മഹത്യയിലേക്ക് നയിച്ചു…

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്‍ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.  ടെക്‌നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്‍സ് എന്ന കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് വിന്ദുജയും ഹരികൃഷ്ണനും അടുക്കുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിന്ദുജ അലയന്‍സ് വിട്ടു പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്‌സി ഇന്‍ഷുറന്‍സിലേക്കും മാറിയെങ്കിലും പ്രണയം തുടരുകയായിരുന്നു. വന്‍ സാമ്പത്തിക ബാധ്യതകള്‍ വിന്ദുജയ്ക്കുള്ള കാര്യം ഹരികൃഷ്ണന്‍ അറിയുന്നത് അടുത്ത കാലത്താണ്. അലയന്‍സ് കമ്പനിയില്‍ നിന്നും പിഎന്‍ബിയിലേക്ക് മാറിയ സമയത്ത് പെണ്‍കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്‍കാനാകാതിരുന്നതോടെ…

Read More

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച യുവതിയും നടന്‍ കൊച്ചുപ്രേമന്റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് ഫ്‌ളാറ്റ് ജീവനക്കാര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റിലാണ് ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്ന് കാരിയാണ് മരിച്ചത്.കവടിയാറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഫഌറ്റ് ജീവനക്കാര്‍ പറയുന്നു. പെണ്‍കുട്ടി ഇവിടെ താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ഹരികൃഷ്ണന്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഫ്‌ളാറ്റിലെ അന്തേവാസികള്‍ പറയുന്നു.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴെ വീണു മരിച്ചുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാള്‍ ഫ്‌ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്…

Read More