രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന് ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു. നാലു പേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുകയെന്നും പവന് പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും ഈ മീററ്റ് സ്വദേശി പറയുന്നു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന്…
Read MoreTag: hangman
നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയ്യാര്‍ ! ചോര കൊണ്ടു കത്തെഴുതി അമിത് ഷായ്ക്ക് അയച്ചു കൊടുത്ത് വനിത ഷൂട്ടിംഗ് താരം
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തന്നെ ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ത്തിക സിങ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഒരു പെണ്ണുതന്നെ തൂക്കിലേറ്റണമെന്ന് അഭ്യര്‍ഥിച്ചു സ്വന്തം രക്തത്തിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ എന്നെ അനുവദിക്കണം. ഇതിലൂടെ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യത്തിനു ലഭിക്കും. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു പാഠമാകും. ഈ കാര്യത്തില്‍ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തില്‍ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല’ വര്‍ത്തിക സിങ് വ്യക്തമാക്കി. 2012 ഡിസംബര്‍ 16നാണ് സിനിമ കഴിഞ്ഞു തിരികെ വരും വഴി…
Read Moreനിര്‍ഭയയ്ക്ക് ആത്മശാന്തി ലഭിക്കണം !ഞാന്‍ ആരാച്ചാരാകാന്‍ തയ്യാറാണ്; രാഷ്ട്രപതിയ്ക്ക് കത്തയച്ച് ഷില സ്വദേശി;മറ്റൊരു ജോസഫ് മാള്ട്ടയാകുമോ രവി കുമാര്‍…
രാജ്യത്ത് പീഡനക്കൊലപാതകങ്ങള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കുകയാണ്. ഈ സമയത്താണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഒരാള്‍ രാഷ്ട്രപതിക്ക് കത്തെഴുതുന്നത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഷിംല സ്വദേശി രവി കുമാര്‍ തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതിയത്. അതു വഴി ആ പെണ്‍കുട്ടിക്ക് ആത്മശാന്തി ലഭിക്കട്ടെയെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ യുവതിയായ വെറ്റിനറി ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് നിര്‍ഭയ കേസില്‍ വധശിക്ഷ നീളുന്നതു സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്.ത്. പിന്നാലെ കല്‍ബുര്‍ഗിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ ഉടനെന്ന് സൂചന വന്നെങ്കിലും തൂക്കാന്‍ ആരാച്ചാരില്ലെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. കേസിലെ പ്രതികളില്‍ മുകേഷ്, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. അപേക്ഷ നല്കിയ വിനയ്…
Read More