പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമെന്ന് പറയാറുണ്ട്. ഇങ്ങനെ പാമ്പിനെ തിന്നാന്‍ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് വിയറ്റ്നാം. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വിയറ്റ്നാമില്‍ ഇത്തരം നിരവധി റസ്റ്ററന്റുകളുണ്ട്. നടുക്കഷ്ണം മാത്രമല്ല തൊലി വരെ ഉപയോഗിച്ച് കിടുക്കന്‍ ഭക്ഷണമുണ്ടാക്കിത്തരും, വിയറ്റ്നാമിലെ ഈ ഹോട്ടല്‍. ഹാനോയ്ക്കടുത്തുള്ള ങ്ങുയെന്‍ വാന്‍ ദുക് ആണ് പാമ്പ് വിഭവങ്ങള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഹോട്ടല്‍. ഇരുപതു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. വിയറ്റ്നാമിന്റെ തനതു പാചക ശൈലി തന്നെയാണ് പാമ്പു വിഭവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും! ഇവിടെ മെനു ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കടന്നു ചെല്ലുമ്പോള്‍ത്തന്നെ ഏതുതരം…
Read More