അമേരിക്കയുമായി വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിയില്‍ വച്ച ഉത്തരകൊറിയ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം.ജോങ്ങ് ഉന്‍. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ജോലി ചെയ്ത മറ്റൊരു ഉദ്ദ്യോഗസ്ഥന് നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടയുള്ള ശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച ഫലപ്രദമായില്ല. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷത്തിന് കാര്യമായ അയവു വന്നതുമില്ല. ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത കിംഹ്യോക്കിനെയും മറ്റ് നാല് പേരെയും മിരിം വിമാനത്താവളത്തില്‍ വെച്ചാണ് വധിച്ചത്…
Read More