എടപ്പാളില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ലോറികളില്‍ ബിസ്കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ എടപ്പാള്‍ വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്സൈസ് സംഘം ഇവരെ വളയുകയായിരുന്നു. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടപ്പാളില്‍ എത്തിച്ച പുകയില ഉത്പന്നങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്‍മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
Read MoreTag: hans
കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ കടത്തിയത് ‘കട്ട സഖാക്കള്‍’ ! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ(ഹാന്‍സ്) പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.…
Read Moreഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്സ് തട്ടിപ്പും…
മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന് എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന് എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…
Read Moreഒറ്റ ഫോൺ കോളിൽ സാധനം എത്തും; സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടും; കുമരകത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
കുമരകം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുമരകത്ത് വ്യാപകമാകുന്നു. ഇവയുടെ ഉപയോഗവും വില്‍പ്പനയും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. പൊതുസ്ഥലങ്ങളിലടക്കം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരസ്യമായി കൈമാറ്റം ചെയ്യുകയാണ്. പുകയില ഉത്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്പനയ്ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നു വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിച്ച് ഏജന്റുമാര്‍ മുഖാന്തരം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ്. വില്പന വഴി വന്‍ തുക ലാഭം ലഭിക്കുന്നതും നിരവധി ആളുകള്‍, പ്രായഭേദമന്യേ പുകയില ഉല്‍പ്പന്നങ്ങളുടേയും ആവശ്യക്കാരായി എത്തുന്നതും കച്ചവടക്കാര്‍ക്കും ചാകരയാവുയാണ്. ഫോണ്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ബൈക്കിലെത്തി ഇവ കൈമാറും. പായ്ക്കറ്റില്‍ അഞ്ചു രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 45 രൂപക്കാണ് വില്‍പ്പന. സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടും ലഭിക്കും. കുമരകം മേലേക്കര ഭാഗമാണ് വില്പനയുടെ കേന്ദ്രം. ഇവിടെ മാത്രം അഞ്ചു വില്‍പ്പനക്കാര്‍ ഉള്ളതായി പറയപ്പെടുന്നു. നാലു പങ്ക് ബോട്ട് ടെര്‍മിനല്‍, കായല്‍…
Read Moreഹാന്‍സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില്‍ പ്രതികരിച്ച് അഭിരാമി…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞാഴ്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള്‍ തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില്‍ അധിക്ഷേപങ്ങളുടെ വര്‍ഷമാണുണ്ടായത്. ചുണ്ടിനടിയില്‍ ഹാന്‍സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരത്തില്‍ പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഹാന്‍സ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള്‍ ചിലര്‍ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും…
Read Moreഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…
മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്ക്കരിക്കുമ്പോള് അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല് വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…
Read More