പ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം നേടി നടന് കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണകുമാര്‍. ഐസിഎസ്ഇ സിലബസില്‍ ആയിരുന്നു പഠനം. പ്ലസ്ടുവിന് ഹന്‍സികയ്ക്ക് ലഭിച്ചത് 78 ശതമാനമാണ്. ഇംഗ്ലീഷിന് 92 ശതമാനം മാര്‍ക്കാണ് ഹന്‍സിക നേടിയത്. തനിക്കു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും തോല്‍ക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹന്‍സിക പറയുന്നു. പ്ലസ് ടുവിന് കൊമേഴ്സ് ആയിരുന്നു ഐച്ഛിക വിഷയം. തന്റെ യൂട്യൂബ് വ്ളോഗിലൂടെയാണ് ഹന്‍സിക വിജയം അറിയിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് ഹന്‍സികയും മൂത്ത സഹോദരിമാരും പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ തനിക്ക് സര്‍വവും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന ചെറിയ വിഷമം ഹന്‍സിക പറയാതെയിരുന്നില്ല. ”എനിക്ക് ഇത്ര മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച മാര്‍ക്കിനേക്കാള്‍ കുറവാണ് കിട്ടുന്നതെങ്കില്‍ ഒരുപാട് വിഷമം വരും. അതില്‍ കൂടുതലാണെങ്കില്‍ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ…
Read MoreTag: hansika
അച്ഛനോടാണോ ഉണ്ണീ സിഗരറ്റ് ചോദിക്കുന്നത് ? ലോക്ക് ഡൗണ്‍ ടിക്ക് ടോക്ക് ചെയ്ത് ആഘോഷമാക്കി കൃഷ്ണകുമാറും മക്കളും; പൊളിച്ചടുക്കി ഹന്‍സികയും ദിയയും…
നാലു പെണ്‍മക്കളുള്ള നിലവിലെ ഏക മലയാള നടനായിരിക്കും കൃഷ്ണകുമാര്‍. താരത്തിന്റെ മക്കളും അച്ഛന്റെ പാതയിലാണ്. മൂത്ത മകള്‍ അഹാന ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. അഹാനയും സഹോദരിമാരും മലയാള സിനിമയില്‍ സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സികയും ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ്. അച്ഛനായ കൃഷ്ണകുമാറും മക്കളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. മക്കളായ ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. ചിരിക്കൂ, സന്തോഷമായിരിക്കൂ, എന്നു കുറിച്ചു കൊണ്ടാണ് മക്കളുടെ ടിക്ടോക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിളക്കം സിനിമയില്‍ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹന്‍സികയും ദിയയും…
Read Moreആ രണ്ടു പേരും എന്നെ തേച്ചിട്ട് നൈസായി കടന്നു കളഞ്ഞു ! മദ്യത്തിനോ പുകവലിയ്‌ക്കോ ഒന്നും നമ്മളെ പ്രണയവേദനയില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല; തുറന്നു പറഞ്ഞ് ചിമ്പു…
ഒരു കാലത്ത് തമിഴ്‌സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസന്‍. പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണം തന്നെ പ്രണയത്തില്‍ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്ന് താരം പറയുന്നു. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരായ നയന്‍താരയും ഹന്‍സികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാര്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു…
Read Moreചിമ്പുവുമായുള്ള പ്രണയം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഹന്‍സിക, ആ ഷോക്കില്‍ നിന്നും എനിക്കു തിരിച്ചുവരാന്‍ സാധിച്ചില്ല
കോളിവുഡ് ആഘോഷമാക്കിയിരുന്ന ചിമ്പുമായുള്ള പ്രണയബന്ധം തകര്‍ന്നതിനുള്ള കാരണം ഹന്‍സിക വ്യക്തമാക്കുന്നു. ‘ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകര്‍ത്തുകളഞ്ഞു. ആ ഷോക്കില്‍ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാന്‍ പിരിയാന്‍ തീരുമാനിച്ചത്.’ഹന്‍സിക വ്യക്തമാക്കി.ബന്ധം പിരിയാന്‍ കാരണമായി ചിമ്പു പറഞ്ഞത് ഹന്‍സികയ്ക്ക് പണത്തിനോട് ആര്‍ത്തിയെന്നാണ്. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവര്‍ ചിത്രീകരിച്ചു തീര്‍ത്തത്. ഷൂട്ടിലെ ബ്രേക്കിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ഹന്‍സികയെ ഉപേക്ഷിക്കാനുണ്ടായ കാരണം ചിമ്പു വ്യക്തമാക്കിയിരുന്നെങ്കിലും ഹന്‍സിക മൗനം പാലിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം തകരാന്‍ കാരണമായതിനെപ്പറ്റി ഹന്‍സിക…
Read More