മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ മരണപ്പെട്ട കാറപകടത്തില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വൃഥാവിലായി. ഹോട്ടലുകാര്‍ പോലീസിനു കൈമാറിയ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്. അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. അപകടത്തില്‍പെട്ടവര്‍ എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നോവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ഡിജെ പാര്‍ട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ ഹോട്ടല്‍ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റ പാസ്‌വേഡ് ലഭിച്ചില്ല. ഒന്നരമണിക്കൂറോളം ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്്വേഡ് തങ്ങള്‍ക്ക്…
Read More