ബിഹാറിലെ പാറ്റ്ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി സ്ക്രീനില്‍ പോണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നുമിനിറ്റോളം ഇത് നീണ്ടുനിന്നു. പരസ്യത്തിനു പകരമായാണ് അശ്ലീല ദൃശ്യം അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജി.ആര്.പി.), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്.) എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്കി. എന്നാല്‍ ജി.ആര്.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ് പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.
Read More