എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെയുടെ മരണവും അവസാനം വെടിയേറ്റു തന്നെയായത് ഒരു യാദൃശ്ചികതയായി ആരും കണക്കാക്കില്ല. കാരണം അത് വിധിക്കപ്പെട്ടത് തന്നെയായിരുന്നു. കുറ്റവാളികളോട് ക്ഷമിക്കില്ല എന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു അത്. കുറ്റവാളികള്‍ രാഷ്ട്രീയ നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്കെതിരേ എന്‍കൗണ്ടര്‍ ഉള്‍പ്പെടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി യോഗി രംഗത്തെത്തിയത്. യോഗിയുടെ പിന്തുണയുടെ പിന്‍ബലത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റുകളായ പൊലീസ് ഉദ്യോഗസ്ഥന്മാര് കളത്തിലിറങ്ങിയതോടെ നിരവധി കുറ്റവാളികള്‍ വെടിയേറ്റുവീണു. കഴിഞ്ഞ വര്‍ഷം യുപി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 5,178 ഏറ്റുമുട്ടലുകളാണ് നടത്തിയത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 1859 പേര്‍ക്കു പരുക്കേറ്റു. യോഗി അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ ഇപ്പോഴും ഒറ്റുകാര്‍ ഉണ്ടെന്ന സൂചനയായിരുന്നു…
Read More