കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഹാര്‍ദിക്ക് പട്ടേല്‍. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യം ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നുമാണ് ഹാര്‍ദിക് തുറന്നടിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് പട്ടേല്‍ വിമര്‍ശനമുയര്‍ത്തി. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ താല്പര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല്‍ താല്പര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല. ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ മാര്‍ഗരേഖ പോലുമില്ല. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്‍ക്കുന്നത് മാത്രമായി കോണ്‍ഗ്രസ് രാഷ്ട്രീയം. രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ തിരക്കായതിനാല്‍ എന്നെ…
Read MoreTag: hardik patel
സണ്ണി ലിയോണിനെ പോണ് നായിക എന്ന ലേബലില്‍ ഇപ്പോഴും കാണാന്‍ ശ്രമിക്കുന്നത് മനസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉള്ളതുകൊണ്ട്; കപട പുരോഗമനവാദികള്ക്കെതിരേ തുറന്നടിച്ച് ഹാര്‍ദിക് പട്ടേല്‍
ഇന്‍ഡോര്‍: പലരുടെയും പുരോഗമനവാദം പുറമേയുള്ളൂവെന്നും ഉള്ളില്‍ യാഥാസ്ഥിതക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നും പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. അതിനുള്ള ഉദാഹരണമാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സമീപനമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണും. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. പ്രമുഖ നടിമാരായ നര്‍ഗീസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണെ ഒരു പോണ് നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല’ പട്ടേല്‍ പറഞ്ഞു. ബിജെപിയ്ക്കെതിരേയും ഹാര്‍ദിക് ആഞ്ഞടിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തമാസം മധ്യപ്രദേശിലുടനീളം യാത്ര എന്ന പേരില്‍ കാമ്പയ്ന് നടത്താനാണ് ഹാര്‍ദിക്കിന്റെ നീക്കം.
Read More