കൊച്ചി: നടന് ഹരീഷ് പേങ്ങന്(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.
Read MoreTag: hareesh pengan
കരള്‍രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ നടന് ഹരീഷ് പേങ്ങന് ഐസിയുവില്‍ ! സഹായാഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍…
കരള്‍രോഗം മൂര്‍ച്ഛിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന് ഹരീഷ് പേങ്ങനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നടന് നന്ദന് ഉണ്ണി പറയുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണെന്നും നന്ദന് ഉണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു. നന്ദന് ഉണ്ണിയുടെ വാക്കുകള്‍: അഭ്യര്‍ഥന എല്ലാവര്ക്കും കൈകോര്‍ത്ത് ജീവന് രക്ഷിക്കാം: മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്, ഹരീഷ് പേങ്ങന്. എന്റെ നാട്ടുകാരനും പ്രിയ…
Read More