എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റിനിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹൻലാല്‍ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാല്‍ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്പോള്തന്നെ ഞാൻ മോഹൻലാല്‍ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്ക്കെതിരേ എടുത്ത നിലപാടുകളില്‍ എനിക്ക് മാറ്റമൊന്നുമില്ല. അവര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല. അഴിച്ചുപണികള്‍ സംഘടനയില്‍ ഉണ്ടാകണം. -ഹരീഷ് പേരടി
Read MoreTag: Hareesh Peradi
സംഘടനാ അംഗത്വമുണ്ടെങ്കില്‍ ലഹരിയും പീഡനവുമാകാമെന്ന ധ്വനി സംഘടനയുടെ പ്രസ്താവനയിലിൽ: ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു
കൊച്ചി: നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്ത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കൃത്യത പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നുവെന്ന് ഹരീഷ് പറയുന്നു. എന്നാല്‍ അംഗത്വവും രജിസ്ട്രഷന് നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും നടന് പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ…‘സിനിമാ സംഘടനകളുടെ പത്രസമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു. പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന് നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി (പറയാതെ…
Read More‘സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരേ വിരൽ ചൂണ്ടിയപ്പോൾ…’ രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിനുശേഷമാണ് ഹരീഷ് പ്രതികരിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…‘രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനും വേണ്ടി രക്തസാക്ഷിയാവുമെന്ന്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നു. അയോഗ്യതകൾ കൽപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു. അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..’.
Read Moreപ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…ഹരീഷ് പേരടിയ്ക്ക് പറയാനുള്ളത്…
യുവാക്കള്ക്കിടയിടയില് പ്രണയപ്പകയും പ്രണയക്കൊലപാതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന് ഹരീഷ് പേരടി പറയുന്നു. കണ്ണൂരില്‍ വിഷ്ണു പ്രിയയുടേയും പാറശാലയില്‍ ഷാരോണിന്റേയും ദാരുണമായ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ നിരീക്ഷണം. പ്രണയം രാഷ്ട്രിയമാണ്. ആത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് ഹരീഷ് കുറിച്ചത്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന് കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല…
Read Moreപട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ ! ഹരീഷ് പേരടിയുടെ പ്രതികരണം…
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തെരുവുനായ ശല്യം. ദിവസേന നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നത്. പലയിടത്തും ആളുകള്‍ വിഷം വെച്ച് നായ്ക്കളെ കൊല്ലുന്നതും പതിവായിരിക്കുകയാണ്. പല നായ്ക്കള്‍ക്കും പേവിഷ ബാധ ഉണ്ടെന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. എന്നാല്‍ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ ചില മൃഗസ്നേഹികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പല സെലിബ്രിറ്റികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നടന് ഹരീഷ് പേരടി നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തില്‍ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍…
Read Moreമരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി പക്ഷെ…ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ…
തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ് മരക്കാര്‍ സിനിമയെനന നടന് ഹരീഷ് പേരടി.തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്് എന്നാണ് പേരടി സിനിമയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന് ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മരക്കാര്‍ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകന് പ്രിയദര്ശന് അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകള്‍ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താന്‍ പറയേണ്ട ആവശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയദര്‍ശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു…
Read Moreഅത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്…ജോണ്‍ ബ്രിട്ടാസിനെതിരേ വിമര്‍ശനവുമായി ഹരീഷ് പേരടി…
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരാമര്‍ശത്തിനെതിരെ നടന് ഹരീഷ് പേരടി രംഗത്ത്. അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, പ്രിയദര്ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങനെ തന്നെയാണെന്ന് ഹരീഷ് പേരടിയുടെ കുറിപ്പില്‍ പറയുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതിനെ ഇതിനോടു കൂട്ടിവായിക്കണമെന്ന് നടന് കുറിപ്പില്‍ പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്… അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്… (കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.) ഇവര്‍ രണ്ടും പേരും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്… എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന്…
Read Moreവേട്ടക്കാരന് സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകള്‍ ഉണ്ട് ! ലൈംഗികാരോപണം നേരിടുന്ന വേടന് പിന്തുണയുമായി ഹരീഷ് പേരടി…
മലയാളി റാപ്പര്‍ വേടനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള് തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്, വേട്ടക്കാരന് സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ്… മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയപ്പെട്ടിട്ടില്ല, അതുകൊണ്ടാണ് ലൈംഗീക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ- സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ.. ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യ ലംഘനവും, കള്ളനെ ആള് കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്… ഭക്ഷണം മോഷ്ടിച്ചതിന്റെ…
Read Moreഎകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല ! സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി…
ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി എകെജി സെന്ററില്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്ത്. ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയത്. 38460 രോഗികള്‍ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങള് നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു… PPE കിറ്റ് അണിഞ്ഞ് ആബുലന്സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍…
Read Moreനല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെ തന്നെയാണിത് ! ശ്മശാന വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് രംഗത്ത് എത്തിയത് വന്‍വിവാദമായിരുന്നു. പിന്നാലെ ആര്യ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് ഔചിത്യമില്ലായ്മയുടെ പേരില്‍ ആര്യയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആര്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്… നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടുംബശ്രീ ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്.. മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു…
Read More