മലയാള സിനിമയില്‍ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാല്‍ നായകനായി പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെക്കുറിച്ചാണ്. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സിനിമയില്‍ യുക്തിയില്ലാത്ത പല കാര്യങ്ങളുമുണ്ട് ഇത് ഒരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ലെന്നാണ് ഹരീഷിന്റെ അഭിപ്രായം. സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി. ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളികാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… അയുക്തികമായ പലതുമുണ്ട് ദൃശ്യം 2ല്‍. അതൊരു ആവറേജ്…
Read More