രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച അഡ്വ.ജോയ്സ് ജോര്‍ജിനെതിരേ അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത്്. അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ജോയ്സ് ജോര്‍ജിന്റെ അശ്ലീല പ്രയോഗം. ”രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളജില്‍ പോകും, പെണ്പിള്ളേര് മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ വളയാനും കുനിയാനും ഒന്നും നില്‍ക്കല്ലേ, അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്സ് ജോര്‍ജ് പറഞ്ഞത്. പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത്…
Read MoreTag: hareesh vasudevan
ഫിറോസ് കുന്നംപറമ്പിലിനെതിരേ ഹരീഷ് വാസുദേവന്‍! നന്മ മരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിലും…
ജസ് ല മാടശ്ശേരിയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച ഫിറോസ് കുന്നം പറമ്പിലിനെതിരേ വിമര്‍ശനവുമായി അഡ്വ:ഹരീഷ് വാസുദേവന്‍. ഫിറോസിനെതിരേ വനിതാ കമ്മീഷന് കേസ് എടുത്തിരുന്നു. എന്നാല്‍ ഇതുമാത്രം പോര ഫിറോസിനെതിരേ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും വേണമെന്നാണ് ഹരീഷ് പറയുന്നത്. ‘ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്’ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേ സമയം ഫിറോസ് കുന്നംപറമ്പിലിനെതിരേ സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും രംഗത്തുവന്നു. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കില്‍ അതു തുറന്നുപറയണം. അല്ലാതെ നന്മമരം മറയായി വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും…
Read More