മലയാളികളുടെ പ്രിയപ്പെട്ട നടന് നടന് ദിലീപിനെക്കുറിച്ച് ജോത്സ്യന് ഹരി പത്തനാപുരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയതായിരുന്നു ജ്യോത്സ്യന് ഹരി പത്തനാപുരവും ഭാര്യയും. ദിലീപിന്റെ നന്മനിറഞ്ഞ പ്രവൃത്തികളെക്കുറിച്ചായിരുന്നു ഹരി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈകല്യമുള്ള ഒരു കുഞ്ഞിനെ എടുത്തുവളര്‍ത്തിയ ഒരമ്മയ്ക്ക് ദിലീപേട്ടന് വീടിവെച്ച് നല്‍കിയിരുന്നുവെന്നും അവരുടെ ഗൃഹപ്രവേശചടങ്ങില്‍ താനും പങ്കെടുത്തിരുന്നുവെന്നും ഹരി പറയുന്നു. ആ അമ്മ ഇന്നും ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. ആ അമ്മയുടെ പ്രാര്‍ത്ഥനയുടെ ശക്തി എന്നും ദിലീപേട്ടനൊപ്പമുണ്ടെന്നും അവരുടേത് മാത്രമല്ല, ആ അമ്മയെ പോലെ ഒത്തിരി പേരുടെ പ്രാര്‍ത്ഥന ദിലീപിനുണ്ടെന്നും ഹരി കൂട്ടിച്ചേര്‍ത്തു. അതിനിടെ സംവിധായകന് ജോണി ആന്റണിയും ദിലീപിനെക്കുറിച്ച് ഷോയില്‍ സംസാരിക്കുന്നുണ്ട്, ഷോയുടെ ജഡ്ജസില്‍ ഒരാളാണ് ജോണി. തന്റെ കെയറോഫിലും ദിലീപ് ഒരു…
Read More