കായംകുളം: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായി നാട്ടിലെത്തിയ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനും കുടുംബത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നു. പുതിയ വീടിന്റെ തറക്കല്ലിടീൽ കർമം പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎ യുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന എസ്ഡി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പുതിയ വീട് നിർമിച്ച് നൽകുന്നത്. അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഇപ്പോൾ രണ്ട് പെണ്മക്കളുൾ പ്പെടുന്ന ഹരിദാസന്റെ കുടുംബം കഴിയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ കയ്യെടുത്താണ് വീട് നിർമിച്ചുനൽകുന്നത്. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോണ് തോമസ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസന്…
Read More