മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന് ചിത്രം ഒടിയനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളിയുടെ ചര്‍ച്ചാവിഷയം. വന്‍പ്രതീക്ഷകളോടെ തീയ്യറ്ററില്‍ എത്തിയ തങ്ങളെ ഒടിയന് നിരാശരാക്കിയെന്നാണ് ചിലര്‍ പറയുന്നത്. എന്നിരുന്നാലും ചിത്രത്തിന് നല്ല തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഡയലോഗുകളും ചിലര്‍ എടുത്തിട്ട് അലക്കുന്നുണ്ട്. ട്രോളുകള്‍ക്ക് ചാകരയായി എത്തിയത് ‘ഒടിയനി’ലെ ‘കഞ്ഞി’ ഡയലോഗ് ആയിരുന്നു. ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നത്.മോഹന്‍ലാലിന്റെ മാണിക്യന് എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന് പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.…
Read More