നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം ജൂനിയർ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞ കറുപ്പിനൊടൊപ്പം രാമകൃഷ്ണന്റെ ചിത്രവും പങ്കുവച്ചാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം’. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം.…
Read MoreTag: harish peradi
നാലാം മതക്കാരെ…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം; കെ കെ രമയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്പില് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കയ്യേറ്റത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ രമ എംഎല്‍എയ്ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് എംഎല്‍എയ്ക്ക് പിന്തുണയുമായെത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി,അവിടുത്തെ എക്സറേ സംവിധാനം,അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍..ഇത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണമെന്ന് കെ.കെ.രമ വെല്ലുവിളിക്കുന്നു…ധൈര്യമുണ്ടെങ്കില്‍ അവിടെ തിരുത്തലുകള്‍ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു… പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീര്‍ന്നിട്ടില്ലെ?..ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വര്‍ഗ്ഗീയത എന്ന് പറയുന്നത്…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം…കെ.കെ.രമയെന്ന സഖാവിന് ലാല്‍സലാം.. അതേസമയം, നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം…
Read More