ഹാരിസണ്‍ പ്രതികാര നടപടികള്‍ തുടങ്ങി ! സുശീലാ ഭട്ടിനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതോടെ കാര്യങ്ങളെല്ലാം അനുകൂലമായി;പതിനായിരക്കണക്ക് ഏക്കറിലെ കൈയേറ്റം കണ്ടെത്തിയ സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയം ഉടന്‍ പൂട്ടിക്കും

പത്തനംതിട്ട:തങ്ങള്‍ക്കെതിരേ നീങ്ങിയവര്‍ക്ക് എട്ടിന്റെ പണി നല്‍കാനുറച്ച് ഹാരിസണ്‍. ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളും വ്യക്തികളും കൈവശം വച്ചിട്ടുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഓഫീസറുടെ കാര്യാലയം പൂട്ടാന്‍ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. യു.കെയിലെ കിങ്‌സ് കോളജില്‍ ഉപരിപഠനത്തിനായി സ്‌പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഒരു വര്‍ഷം അവധിയെടുത്ത് പോയതോടെയാണ് ഇത്. രാജമാണിക്യം തിരിച്ചു വന്നാലും സെപ്ഷ്യല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ സന്ധിയില്ലാത്ത നിലപാടെടുത്ത രാജമാണിക്യം കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളില്‍ രാജമാണിക്യം നടത്തിയ പരിശോധനയില്‍ ഭൂമിക്കുമേല്‍ ഹാരിസണും എ.വി.റ്റി, ടി.ആര്‍.ആന്‍്ഡ്.ടി അടക്കമുള്ള കമ്പനികള്‍ക്കും അവകാശമില്ലെന്ന് കണ്ടെത്തി. ഹാരിസണ്‍ അടക്കമുള്ളവരുടെ വാദം കേട്ട ശേഷം വ്യക്തമായ രേഖകളില്ലാത്തതിനാല്‍ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി സ്‌പെഷല്‍ ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതോടെയാണ് രാജമാണിക്യം ഭൂമാഫിയയുടെ കണ്ണിലെ…

Read More