വീടുകളില്‍ പ്ലാസ്റ്റിക് ശേഖരണത്തിനെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ ഇനത്തില്‍ നല്കി വരുന്ന പണംനല്കേണ്ടതില്ലയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച പ്രചരണം നടക്കുകയാണ്. എന്നാല്‍ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ ഈടാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന നിയമത്തിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നല്‍കണം. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള നിയമാവലി ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യശേഖരണത്തിന് യൂസര്‍ഫീ നിശ്ചയിക്കുകയും നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തത്. പഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിലേക്ക് നല്‍കേണ്ട ഏതെങ്കിലും തുക നല്കാതിരുന്നാല് അത് നല്‍കിയതിന് ശേഷം മാത്രം സേവനം കൊടുത്താല്‍ മതിയെന്ന…
Read More