ഹ​രി​യാ​ന​യി​ല്‍ ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു ! ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഇ​വി​ടെ നി​ന്നെ​ന്ന് ആ​രോ​പ​ണം

ഹ​രി​യാ​ന ക​ലാ​പ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ഇ​ടി​ച്ചു ത​ക​ര്‍​ത്ത ജി​ല്ലാ ഭ​ര​ണ​കൂ​ടം. നൂ​ഹ് ജി​ല്ല​യി​ലെ സ​ഹാ​റാ ഹോ​ട്ട​ല്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ​യും ബ​ജ്റ​ങ് ദ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഈ ​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​യി​ല്‍ ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ ഇ​രു​പ​തി​ലേ​റെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും മ​റ്റു ക​ട​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളും വീ​ടു​ക​ളു​മാ​ണ് പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തി​നാ​ല്‍​ത്ത​ന്നെ ബു​ള്‍​ഡോ​സ​ര്‍ നീ​ക്കം ക​ലാ​പ​കാ​രി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ന​ല്‍​ഹാ​റി​ലെ ഷ​ഹീ​ദ് ഹ​സ​ന്‍ ഖാ​ന്‍ മേ​വാ​ടി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​ത്തെ ക​ട​ക​ള്‍ ശ​നി​യാ​ഴ്ച ത​ക​ര്‍​ത്തി​രു​ന്നു. ഇ​വ കൂ​ടാ​തെ ജി​ല്ല​യി​ല്‍ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍…

Read More

‘അ​വി​വാ​ഹി​ത​രാ​യ’ യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍; മാ​സം 2750 രൂ​പ;​പ​ദ്ധ​തി ഇ​ങ്ങ​നെ…

അ​വി​വാ​ഹി​ത​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. യു​വ​തീ​യു​വാ​ക്ക​ള്‍​ക്കും പെ​ന്‍​ഷ​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​മാ​ണ് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ’45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. 1.80 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് പ​ദ്ധ​തി​യി​ല്‍ ചേ​രാ​വു​ന്ന​താ​ണ്’ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പു​റ​മേ, 40നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും സ​മാ​ന​മാ​യ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കും. മൂ​ന്ന് ല​ക്ഷ​ത്തി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും പെ​ന്‍​ഷ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​അ​നു​കൂ​ല്യം നേ​ടു​ന്ന​വ​ര്‍​ക്ക് 60 വ​യ​സാ​യാ​ല്‍ സ്വാ​ഭാ​വി​ക​മാ​യി വാ​ര്‍​ധ​ക്യ​കാ​ല…

Read More

കൊറോണ വ്യാപനം തടയാന്‍ ചൂയിംഗം നിരോധിച്ച് ഹരിയാന സര്‍ക്കാര്‍ ! ച്യൂയിംഗം വില്ലനാവുന്നതിങ്ങനെ…

കോവിഡ് 19ന്റെ വ്യാപനം രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. തുപ്പുന്നതിലൂടെ കൊറോണ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ട് ജൂണ്‍ 30 വരെ ച്യൂയിംഗം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പാന്‍മസാല, ഗുട്ക എന്നിവയുടെ നിരോധനം കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ച്യൂയിംഗം അല്ലെങ്കില്‍ ബബിള്‍ഗം തുപ്പിയിടുന്നത് കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഹരിയാനയില്‍ 13,000 പേര്‍ കോവിഡ് നിരീക്ഷണത്തിലാണ്.വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനാണ് ച്യൂയിംഗം നിരോധനമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഗുഡ്ക, പാന്‍മാസല എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണവ്യാപനം തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാന്‍മസാലയുടെ വിപണനവും ഉത്പാദനവും നിരോധിച്ചിരുന്നു. കേരളത്തില്‍ ഗുഡ്കയും പാന്‍ മസാലയും വര്‍ഷങ്ങള്‍ക്കു മുമ്പു…

Read More

എക്‌സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക് ? കിംഗ് മേക്കറാവുക ജെജെപിയുടെ 31കാരന്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല…

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കാര്യങ്ങള്‍ ബിജെപിയില്‍ നിന്ന് കൈവിട്ടു പോകുന്നുവോ ? ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിജെപിയ്ക്ക് വന്‍ ഭൂരിപക്ഷത്തിലുള്ള ഭരണത്തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ഇന്ത്യടുഡേ മാത്രമായിരുന്നു ഇതിനപവാദം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളിനെ ശരിവയ്ക്കും വിധത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ മിഷന്‍ 75 എന്ന ലക്ഷ്യം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഹരിയാനയില്‍ കാണാന്‍ കഴിയുന്നത്. നിലവില്‍ 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 35  മുമ്പിലാണ്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നാണ് സൂചന. ജെജെപി ഹരിയാനയില്‍ കിംഗ് മേക്കറാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഭൂപീന്ദര്‍ സിങ്…

Read More

ഏറ്റവും അധികം ആവശ്യക്കാര്‍ പതിനേഴു തികയാത്ത പെണ്‍കുട്ടികള്‍ക്ക്; 15കാരിയെങ്കില്‍ വില 15 മുതല്‍ 25 ലക്ഷം വരെ;പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും; ഹരിയാനയിലെ ഞെട്ടിക്കുന്ന വിവാഹക്കച്ചവടം ഇങ്ങനെ…

ഛണ്ഡീഗഡ്: പെണ്‍ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നതും സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ളതുമായ സംസ്ഥാനമാണ് ഹരിയാന. മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ‘കല്യാണപ്പെണ്ണ്’ ഹരിയാനയില്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ലക്ഷങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങുന്ന ബിസിനസ് പൊടിപൊടിക്കുമ്പോള്‍ ഇടനിലക്കാരും സ്ഥാപനങ്ങളും തടിച്ചു കൊടുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ വില്‍പ്പനച്ചരക്കാക്കുകയാണ്. ‘പാരോ’ എന്നും ‘മോള്‍ കി ബഹു’ എന്നും പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സ്വകാര്യസ്വത്ത് എന്ന നിലയിലാണ് പരിഗണിച്ച് വില്‍ക്കുകയും വീണ്ടും വില്‍ക്കപ്പെടുകയും ചെയ്യുന്നു. ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം വെച്ച് ഇതൊരു വലിയ ബിസിനസായി മാറിയതോടെ ഓരോ കല്യാണപ്പെണ്ണുങ്ങള്‍ക്ക് വെയ്ക്കുന്ന മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ…

Read More

മാനുഷിയുടെ ലോകസുന്ദരിപ്പട്ടം വഴിവെക്കുന്നത് വലിയ സാമൂഹിക പരിഷ്‌കരണത്തിന്; ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ മാറുന്നതിങ്ങനെ…

മാനുഷി ഛില്ലറിന്റെ ലോകസുന്ദരിപ്പട്ടം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. വലിയൊരു സാമൂഹികമാറ്റത്തിനു കൂടി കാരണമായി ഭവിച്ചിരിക്കുകയാണ്. ലിംഗാനുപാതത്തിലുള്ള വലിയ അന്തരമാണ് ഹരിയാനയെ ആദ്യം വാര്‍ത്തകളിലെത്തിച്ചത്. പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവുള്ള ഹരിയാനയെ ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു പെണ്‍കുട്ടിയാണ്. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണത്തിലൂടെ മാനുഷിയെ ആദരിക്കാനാണ് അവരുടെ തീരുമാനം. പുരുഷാധിപത്യത്തിന്റെ അടയാളമായി തുടര്‍ന്നു പോരുന്ന ചില പഴഞ്ചന്‍ ആചാരങ്ങളെ അവസാനിപ്പിക്കാനാണ് ഗ്രാമവാസികളുടെയും അവരെ നിയന്ത്രിക്കുന്ന ഖാപ് പഞ്ചായത്തിന്‍രെയും തീരുമാനം. മാനുഷിയുടെ വിജയമറിഞ്ഞ ഉടന്‍ തന്നെ അത്തരത്തില്‍ ഒരു ആചാരം നിര്‍ത്തലാക്കിയതായി അവര്‍ പ്രഖ്യാപിച്ചിരുന്നു. വിവാഹചടങ്ങുകളുടെ ഭാഗമായി വെടിയുതിര്‍ക്കുന്ന ചടങ്ങാണ് അവര്‍ നിര്‍ത്തലാക്കിയത്. പുരുഷമേല്‍ക്കോയ്മയെ അടിവരിയിട്ടുറപ്പിക്കുന്ന ഈ ചടങ്ങിനെ തുടര്‍ന്ന് പലര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായിരുന്നു. അടുത്തതായി വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത ആഘോഷപരിപാടി നിര്‍ത്തലാക്കാനാണ് ഇവരുടെ തീരുമാനം. ഇത്തരം ആഘോഷങ്ങള്‍ അനാവശ്യ ചെലവിന് കാരണമാകുന്നുവെന്നും വിവാഹത്തെ തുടര്‍ന്ന്…

Read More