കേരളീയരുടെ ഇഷ്ടഭക്ഷണമായ ബിരിയാണിയും ഇനി വിശ്വസിച്ചു കഴിക്കാനാവില്ല. ഒരു പക്ഷെ ബസുമതി അരിയെന്നു കരുതി നമ്മള് കഴിക്കുന്നത് പ്ലാസ്റ്റിക് അരിയായിരിക്കും. പ്ലാസ്റ്റിക് അരി കൊണ്ടുള്ള ബിരിയാണി വ്യാപകമായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബിരിയാണി പാഴ്സല്‍ വാങ്ങിയ ഒരു കൂട്ടം പ്രവാസികളായ യുവാക്കള്‍ക്കാണ് പ്ലാസ്റ്റിക് ബിരിയാണി കഴിക്കേണ്ട ഗതികേട് വന്നത്. ഉരുളകളാക്കിയ ബിരിയാണി റബര്‍ കണക്കെ കുതിച്ചു പൊങ്ങുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാനാകുന്നത്. അരി മണികളില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അംശമാണ് ഇതിനു കാരണം. ഇത് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. നാളുകള്‍ക്കു മുമ്പേ പ്രചരിച്ച വിഡിയോ പെരുന്നാള്ക്കാലമായതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമെത്തിയിരിക്കുകയാണ്. എന്തായാലും പെരുന്നാളിന് രുചികരമായ ബിരിയാണി കഴിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് ഒര നിമിഷം ചിന്തിച്ചാല്‍ നന്ന്.
Read More