സ്ത്രീശാക്തീകരണവും നവോത്ഥാനവുമെല്ലാം പറഞ്ഞുകൊണ്ടുള്ള വനിതാ മതില്‍ വിജയിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും സകല പരിപാടികളും നോക്കുമ്പോള്‍ ആരും അറിയാതെ നടക്കാന്‍ പോകുന്നത് അതിലും വലിയ കളി. എട്ടു ജില്ലകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 76,679 ഏക്കര്‍ തോട്ടംമേഖല പൂര്‍ണമായും കമ്പനിക്ക് പേരില്‍ക്കൂട്ടി നല്‍കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. കൊല്ലം ജില്ലയില്‍ ഹാരിസണ്‍സ് വിറ്റ റിയാ എസ്‌റ്റേറ്റ് പേരില്‍ കൂട്ടി നല്‍കാനായിരുന്നു ആദ്യതീരുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളും തീറെഴുതാന്‍ അധികൃതര്‍ നടപടി ആരംഭിച്ചതായുള്ള വിവരം അറിയുന്നത്. കൈവശമുള്ള തോട്ടങ്ങളില്‍ ഹാരിസണ്‍സിന് യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്ന ഒരുഡസനില്‍ പരം കോടതി വിധികളും ആറ് അന്വേഷണ റിപ്പോര്‍ട്ടുകളും നിലനില്‍ക്കുമ്പോഴാണ് നിയമം മറികടന്നുകൊണ്ടുള്ള നീക്കം. ഹാരിസന്റെ പക്കലുള്ള എല്ലാ ഭൂമിയും സര്‍ക്കാര്‍ വകയാണെന്ന് 2004 ഒക്‌ടോബര്‍ 18 ന് ഹൈക്കോടതി വിധിച്ചിരുന്നു. മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുമ്പോള്‍ സീനിയറേജ്…
Read MoreTag: harrisons malayalam plantations
ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന 59000 ഏക്കറിന് ഇനി മുതല്‍ കരം അടയ്‌ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞി; വായ്പ നല്‍കിയ ബാങ്കുകള്‍ കുഴയും; പിഎന്‍ബിയുടെ അവസ്ഥ വരുമോയെന്ന് ഭയന്ന് കേരളത്തിലെ ബാങ്കുകള്‍
പത്തനംതിട്ട : പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുമ്പോള്‍ കേരളത്തിനു ഞെട്ടാനുള്ള സംഭവം വരുന്നു. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന 59000 ഏക്കര്‍ ഭൂമിക്ക് ഇനി മുതല്‍ കരം അടയ്‌ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍. ബ്രിട്ടീഷ് കമ്പനീസ് ആക്ട് പ്രകാരം മലയാളം പ്ലാന്റേഷന്‍ (യു.കെ ഹോള്‍ഡിംഗ്) വക സ്ഥലങ്ങള്‍ ഏറ്റെടുത്തതായി കമ്പനി രജിസ്ട്രാര്‍ 2016 ഡിസംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനത്തോടൊപ്പം ഇന്ത്യയിലുള്ള കമ്പനിയുടെ സര്‍വ സ്വത്തുക്കളുടെയും ഇനിയുള്ള അവകാശം ബ്രിട്ടീഷ് രാജ്ഞിക്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിന്റെ മണ്ണ് ബ്രിട്ടീഷ് രാജ്ഞിക്ക് അടിയറവെയ്ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലിടാന്‍ കരു നീക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പേരിലാണ് ഹാരിസണ്‍സ് ഇതുവരെ കരമടച്ചു വന്നിരുന്നത്. ബ്രിട്ടീഷ് രാജ്ഞി കേരളത്തിലെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായ…
Read More