കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്റെ നിലപാടിനെതിരേ ഡോക്ടർമാരുടെ സംഘടന പ്രതിഷേധമുയർത്തിയതിനിടെ, കൂടുതൽ ഡോക്ടർമാരെ പ്രതികളാക്കി പ്രതിപ്പട്ടിക തയാറാക്കി നടപടികൾ കടുപ്പിച്ച് പോലിസ്. പുതിയതായി പ്രതികളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നാളെ കോടതിയിൽ നൽകുമെന്ന് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് എസിപി കെ. സുദർശനൻ പറഞ്ഞു. പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ, രണ്ട് പിജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതികൾ. നേരത്തെ ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ശസ്ത്രക്രിയ ചെയ്ത ഒരു ഡോക്ടർ എന്നിവരെയാണ് പ്രതികളായി പോലീസ് ചേർത്തിരുന്നത്. സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം തലവൻ എന്നിവരെ ഒഴിവാക്കി 2017ൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുടെ പേരുകളാണിപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ഡോക്ടർമാരുടെയും മറ്റ്…
Read MoreTag: harshina
മൂത്രത്തില്‍ കല്ലെന്നു കരുതി വേദന സഹിച്ചത് അഞ്ചു വര്‍ഷം ! ഡോക്ടര്‍മാര്‍ വയറ്റില്‍ കത്രിക മറന്നു വെച്ചതിനെപ്പറ്റി ഹര്‍ഷിന പറയുന്നതിങ്ങനെ…
വയറ്റില്‍ കത്രികയുമായി ഹര്‍ഷിന കഴിഞ്ഞത് നീണ്ട അഞ്ചുവര്‍ഷം. പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ മറന്നുവെച്ച കത്രികയാണ് ഹര്‍ഷിനയെ വര്‍ഷങ്ങളോളം കൊടുംവേദന അനുഭവിപ്പിച്ചത്. 30കാരിയുടെ മൂത്രസഞ്ചിയില്‍ കുത്തിനില്‍ക്കുന്ന നിലയില്‍ സ്കാനിംഗില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയില്‍വച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനയ്ക്ക് 2017 നവംബര്‍ 30നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്തക്രിയ നടത്തിയത്. 12 സെന്റി മീറ്റര്‍ നീളവും 6 സെന്റി മീറ്റര്‍ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. പ്രസവശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാന്‍ പരിശോധനയില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍…
Read More