സൈബര്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സോഫ വില്‍പ്പനയ്്ക്കു വച്ചപ്പോളാണ് ഹര്‍ഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന വ്യാജേന ഒരാള്‍ ഹര്‍ഷിതയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഫ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചയാള്‍ക്ക് ഹര്‍ഷിത അക്കൗണ്ട് നമ്പര്‍ കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ ചെറിയൊരു തുക കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ ഇയാള്‍ ഹര്‍ഷിതയ്ക്ക് ഒരു ക്യുആര്‍ കോഡ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് സ്കാന്‍ ചെയ്താല്‍ പറഞ്ഞുറപ്പിച്ച തുക അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംശയത്തിനൊന്നും ഇടവരാത്ത രീതിയില്‍ ആയിരുന്നു പെരുമാറ്റം എന്നതിനാല്‍ ഹര്‍ഷിത ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍, ക്യൂആര്‍ കോഡ് തെറ്റായാണ് അയച്ചതെന്നും മറ്റൊന്ന് അയച്ചുതരാമെന്നും ഇയാള്‍ അറിയിച്ചു. അതു പ്രകാരം അയച്ച പുതിയ ക്യുആര്‍…
Read More