പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സ്വത്തു കണ്ടുകെട്ടുന്നതിന് ആറുമാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിസ്സാരമായി കാണാനാവില്ലെന്നും ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു. സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ തകര്‍ത്തത്.…
Read MoreTag: harthal
ദേശീയ പണിമുടക്ക് മിക്കവാറും കേരളത്തില്‍ ഹര്‍ത്താലായേക്കും ! കേരളം സ്തംഭിച്ചേക്കുമെന്ന് സൂചന;കെഎസ്ആര്‍ടിസിയും ഓടില്ല…
ബുധനാഴ്ചയിലെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഫലത്തില്‍ ഹര്‍ത്താലാകുമെന്ന് ഉറപ്പായി. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കിനെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ ഫലത്തില്‍ തൊഴില്‍മേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകള്‍ പറയുന്നു. 25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികള്‍ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫിസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെങ്കിലും…
Read Moreഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മദ്യശാലകള്‍; മാഹിയിലെ അവസ്ഥ ഹര്‍ത്താലിന് സമമെന്ന് നാട്ടുകാര്‍; കാലിയടിച്ചു പോകുന്ന ബസുകള്‍ അപൂര്‍വ്വ കാഴ്ച
ദേശീയ,സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവു വന്നത് ഏറ്റവുമധികം ബാധിച്ചത് മാഹിയെയാണ്. മദ്യശാലകള്‍ക്ക് പേരുകേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണ് പൂട്ടുവീണത്. കോടതി നിഷ്കര്‍ഷിക്കുന്ന പരിധിയില്‍ ഉള്‍പ്പെടാത്ത, റെയില്‍േവ സ്റ്റേഷന് റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലയ്ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി. മദ്യപന്മാരുടെ പറുദീസയെന്നായിരുന്നു മുമ്പ് മാഹി അറിയപ്പെട്ടിരുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതും. ഇവയ്ക്കാണ് ഏപ്രില്‍ ആദ്യ ദിവസത്തോടെ തന്നെ പൂട്ടു വീണിരിക്കുന്നത്. 19 മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ അടച്ചുപൂട്ടിയത്. ബാറുകള്‍ പൂട്ടിയതോടെ അറന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ മദ്യശാലകളില്‍ തിരക്കുകൂട്ടുമെന്നും ഇതുവഴി ഗ്രാമത്തില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. പുതിയ…
Read More