ലൈംഗികാതിക്രമ കേസിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വിവരം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കറക്ഷന്‍സും വിസ്സമ്മതിച്ചു. ഹാര്‍വിയ്‌ക്കെതിരേ ഉയര്‍ന്ന പരാതികളെത്തുടര്‍ന്നാണ് മീടു ക്യാമ്പെയ്ന്‍ കത്തിപ്പടര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ന്യൂയോര്‍ക്ക് നഗരത്തിന് 560 കി.മി ദൂരെയുള്ള ബഫലോയ്ക്കു സമീപമുള്ള ജയിലിലേക്ക് ഹാര്‍വിയെ മാറ്റിയത്. ഇതിനു മുമ്പ് റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലും നെഞ്ചു വേദനയെ തുടര്‍ന്ന് മാന്‍ഹാട്ടന്‍ ആശുപത്രിയിലും ഹാര്‍വി കഴിഞ്ഞിട്ടുണ്ട്. യുഎസ്സിലെ തിങ്ങിനിറഞ്ഞ ജയിലുകള്‍ കോവിഡ് പടരാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച റിക്കേഴ്‌സ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് സിങ് തുടങ്ങിയ ജലിലുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെയ്ന്‍സ്റ്റൈന് 23 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ…
Read MoreTag: Harvey Weinstein
നീ അവിടെ നിന്നേ… ഒറിജിനലാണോയെന്ന് ഞാന്‍ ഒന്ന് പരിശോധിക്കട്ടെ ! ഹാര്‍വി പീഡന പരമ്പരയ്ക്കു തുടക്കമിട്ടതിങ്ങനെ; ആധുനിക കാസനോവയ്‌ക്കെതിരേ പരാതി 1000 കവിഞ്ഞു
ന്യൂയോര്‍ക്ക്: ”നീ അവിടെ നിന്നേ ഒറിജിനലാണോയെന്ന് ഞാനൊന്നു പരിശോധിക്കട്ടേ” ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ എന്ന ആധുനീക കാസനോവ തന്റെ പീഡനപരമ്പരകള്‍ ആരംഭിച്ചത് ഈ ഡയലോഗോടു കൂടിയായിരുന്നു. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വിയ്‌ക്കെതിരേ മൂന്നു ബ്രിട്ടീഷ് നടിമാര്‍ കൂടി പരാതി നല്‍കിയതോടെ ഔദ്യോഗികമായി പരാതി നല്‍കിയവരുടെ എണ്ണം 49 ആയി. എന്നാല്‍ പീഡനത്തിനിരയായവരുടെ ”ഇന്റര്‍നെറ്റ് പട്ടിക” ആയിരം കടന്നു. ഇതോടെ നിര്‍മാതാവിനെതിരേ വിവിധ രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി. അലീസ മിലാനോയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്നലെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നത്. ‘നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിനിരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ ”എന്നെയും” എന്ന് പ്രതികരിക്കുക- ഇതായിരുന്നു അലിസയുടെ ട്വീറ്റ്. ഇതിനു ശേഷം ആയിരത്തിലേറെപ്പേരാണു ട്വിറ്ററിലൂടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഹോളിവുഡിലെ പ്രമുഖതാരങ്ങള്‍ ഹാര്‍വിയുടെ മോശം പെരുമാറ്റത്തിനെതിരേ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് ജോഡി കാന്റര്‍, മേഗന്‍ ടുവേ എന്നിവര്‍ ചേര്‍ന്നു ന്യൂയോര്‍ക്ക്…
Read More