ഷൊയ്ബ് മാലിക്കിന്റെ പാത പിന്‍തുടര്‍ന്ന് ഹസന്‍ അലിയും ! പാകിസ്ഥാന്റെ സൂപ്പര്‍ പേസ്ബൗളര്‍ വിവാഹം കഴിക്കുന്നത് ഈ സുന്ദരിയെ…

സാനിയ മിര്‍സയെ വിവാഹം കഴിച്ചതിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമാണ് ഷൊയ്ബ് മാലിക്ക്. ഇപ്പോള്‍ വീണ്ടുമൊരു ഇന്ത്യ-പാക് സെലിബ്രിറ്റി വിവാഹത്തിനു കൂടി അരങ്ങൊരുങ്ങുകയാണ്. പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ മേവാഡ് സ്വദേശിയായ ഷാമിയ എന്ന പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ വധുവാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം 20 ന് ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബൈയിലെ അറ്റ്ലാന്റിസ് പാം ഹോട്ടലിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതേസമയം, രണ്ട് കുടുംബങ്ങളും കാണാന്‍ പോകുന്നതേയുള്ളൂവെന്നും വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും ഹസന്‍ അലി പറഞ്ഞു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ താരം ട്വിറ്ററിലൂടെ വ്യക്തത നല്‍കുകയായിരുന്നു. തീരുമാനത്തിലെത്തിയാല്‍ താന്‍ തന്നെ വിവരം അറിയിക്കുമെന്നും ഹസന്‍ അലി പറഞ്ഞു. ഷൊയ്ബ് മാലിക്കിന് പുറമെ പാക് താരങ്ങളായ സഹീര്‍…

Read More