ചേർത്തല: ആർഎസ്എസ് ശാഖകളിൽ ആയുധ പരിശീലനം നൽകി കൊടുംകുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാരെ തള്ളിയിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ ആരോപിച്ചു. വർഗീയ വിഷവും അക്രമവാസനയും വളർത്തി കൗമാരക്കാരുടെ എല്ലാ ഉൗർജസ്വലതയും ചൂഷണം ചെയ്ത് അവരെകൊടും കുറ്റവാളികളാക്കിമാറ്റുകയാണ് ചെയ്യുന്നത്. വയലാറിൽ കൊലചെയ്യപ്പെട്ട അനന്തുവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ നടന്ന മൊഹസിന്റെ കൊലപാതകത്തിലും വയലാറിലെ അനന്തുവിന്റെ കൊലപാതകത്തിലും പ്രതികൾ കൗമാരക്കാരായ ആർഎസ്എസ് പ്രവർത്തകരാണ്. പ്രതികളെല്ലാവരും ആർഎസ്എസ് ശാഖകളിൽ പരിശീലനം നേടി അക്രമത്തിലേക്ക് തിരിഞ്ഞവരാണ്. പ്രതികൾക്ക് മാതൃകാപരമായി ശിക്ഷനൽകണം. അനന്തുവിന്റെ കൊലപാതകത്തിൽ ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞുമാറുവാൻ കഴിയില്ല. അതുകൊണ്ട് കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുവാൻ സ്പെഷൽ പ്രോസിക്യൂഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എം ഹസനോടൊപ്പം ഡിസിസി പ്രസിഡന്റ് എം.ലിജു, ഷാനിമോൾ ഉസ്മാൻ, സി.കെ ഷാജിമോഹൻ, എസ്.ശരത്, സി.ഡി ശങ്കർ, ടി.എച്ച് സലാം, ജോണി…
Read More