ഫേസ്ബുക്ക് വീഡിയോകളിലൂടെ പലര്‍ക്കെതിരേയും അപവാദ പ്രചരണം നടത്തി കുപ്രസിദ്ധി പിടിച്ചു പറ്റിയ അക്കിലപ്പറമ്പന്‍ എന്ന നസീഹ് അഷറഫ് ലക്ഷങ്ങളുടെ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയില്‍. ആക്കിലപ്പറമ്പന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പില്‍ വീട്ടില്‍ പി.പി. നവാസ് (24) എന്നിവരെയാണ് ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആലുവ പറവൂര്‍ കവലയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. ബംഗളുരുവില്‍ നിന്നാണ് ഇവര്‍ ഹാഷിഷ് വാങ്ങിയത്. മയക്കുമരുന്ന് ഇടനിലക്കാരന്…
Read More