തന്റെ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് ഒമ്പതു വര്‍ഷത്തോളം വഴിയരുകില്‍ നിന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ കേള്‍ക്കാത്തവര്‍ അപൂര്‍വമാണ്. ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്. 1925ലാണ് ഹാച്ചിക്കോയുടെ ഉടമ മരിക്കുന്നത്. ഇതറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷത്തോളം ഹാച്ചിക്കോ ഉടമയെ കാത്തിരുന്നു. 1935ല്‍ നായ മരിക്കുന്നത് വരെ ഇത് തുടര്‍ന്നു. ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു. അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച. റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത്…
Read MoreTag: hatchicko
തെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…
Read More