കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും’ എന്നായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യം സംഭവത്തിന് പിന്നാലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്കിയതില്നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി…
Read MoreTag: hatred slogan
മുമ്പും വിളിച്ചിട്ടുണ്ട്…കൊച്ചുകുട്ടിയെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു ! വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്…
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ കുട്ടിയുടെ പിതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക…
Read Moreഅയ്യോ അത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാ ! കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്ക്കെതിരേയല്ലെന്നും കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനെന്നും പോപ്പുലര്‍ ഫ്രണ്ട്…
ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട്…
Read More