ഇന്ത്യന്‍ മുസ്ലിംകള്‍ രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആര്‍ക്കും കിട്ടിയില്ല. ഒന്നും’- ഒവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.
Read MoreTag: hatred statement
ഇന്ത്യ സുരക്ഷിതമല്ല ! ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്ന ആവശ്യമായി ജാവേദ് മിയാന്‍ദാദ്; മിയാന്‍ദാദിന്റെ വിദ്വേഷ പരാമര്‍ശത്തിന് ബിസിസിഐയുടെ വക ചുട്ടമറുപടിയും…
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനായി വിദേശികള്‍ എത്തരുതെന്ന് പാകിസ്ഥാന്‍ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു. ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യ ഒട്ടും സുരക്ഷിതമല്ലെന്നും മിയാന്‍ദാദ് പറയുന്നു. ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും, ഇന്ത്യ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാക്കിസ്ഥാനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. പാക് വീഡിയോ വെബ്‌സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ പ്രതികരണം. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാന്‍ദാദിന്റെ വിദ്വേഷപ്രസ്താവന.’പാക്കിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇങ്ങോട്ട് വരാന്‍ മടിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി…
Read More