മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് ഗൗരി കൃഷ്ണന്. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമി തിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗൗരി. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യെസ് ഓര് നോ വീഡിയോയാണിത്. ഇതില്‍ തനിക്ക് പ്രേതാനുഭവം ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഗൗരി. ഒരു കല്യാണത്തിന് പോയി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി ഒരു റെസ്റ്റോറന്റിന് ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ സമയം 11 മണിയായിരുന്നു. വെള്ളനാട് നിന്ന്…
Read MoreTag: haunted
ഏതോ ഒരു അമാനുഷിക ശക്തി അന്ന് ഹോട്ടല്‍ മുറിയില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു ! ഒരു സുഹൃത്ത് ഇക്കാര്യത്തില്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഞ്ജിത്ത് ശങ്കര്‍
രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ഹൊറര്‍ പടം പ്രേതം വന്‍വിജയമായിരുന്നു. ഇപ്പോള്‍ പ്രേതത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും വീണ്ടും പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുകയാണ്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരിക്കുന്ന അവസരത്തില്‍ തനിക്കും ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് പറയുകയാണ് സംവിധായകന്‍. തിരുവന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുറിയില്‍ ആരുടേയോ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തോന്നിയതായി രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ‘തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ ഒരു ദിവസം രാത്രി ഞാന്‍ താമസിച്ചു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍, എന്റെ മുറിയില്‍ ഏതോ ഒരു ശക്തിയുടെ സാന്നിധ്യമുണ്ടെന്ന തോന്നല്‍ എന്നിലുണ്ടായി. ആ രാത്രി മുഴുവന്‍. നിങ്ങള്‍ക്ക് ഇത് തമാശയായി തോന്നാം, പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം…
Read More