പഹൊവ: ഹവായ് ദ്വീപ് നിവാസികളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്യ കിലോയ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന ലാവയുടെ സ്വഭാവം മാറിയതാണ് നാട്ടുകാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുന്നത്.അഗ്നി പര്‍വതത്തില്‍ നിന്ന് പുറപ്പെടുന്ന ലാവ നേരത്തെ കെട്ടിക്കിടന്നിരുന്ന ഭൂഗര്‍ഭ ലാവയുമായി ചേര്‍ന്നാണ് കൂടുതല്‍ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതല്‍ ഭൂമിക്കടിയില്‍ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണു പ്രശ്‌നം രൂക്ഷമാക്കിയത്. അതിനിടെ പല വിള്ളലുകളില്‍ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്. നാശനഷ്ടങ്ങളും വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഒരു വിള്ളലില്‍ നിന്ന് അപ്രതീക്ഷിതമായി ലാവ പുറത്തേക്കു ചാടിയത്. ഇത് റോഡിലൂടെ ഉരുകിയൊലിച്ചെത്തിയതോടെ നാലു വീടുകള്‍ കൂടി കത്തി നശിച്ചു. ഇതിനിടയില്‍ ഒറ്റപ്പെട്ടു പോയ താമസക്കാരെ ഹെലികോപ്ടറിലെത്തിയാണു രക്ഷപ്പെടുത്തിയത്. റോഡിലുണ്ടായ ചെറിയ തോതിലുള്ള ലാവാപ്രവാഹം ഭീഷണിയാകില്ലെന്നായിരുന്നു ആദ്യം കരുതിയത്.…
Read MoreTag: hawaii
പുകയുന്ന അഗ്നിപര്‍വതം സുന്ദരമായ ഹവായ് ദ്വീപ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമോ ? അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ ദ്വീപില്‍ വിള്ളലുകള്‍; ഭൂകമ്പപ്പേടിയില്‍ ജനങ്ങള്‍…
ഹോണോലുലു: അമേരിക്കന്‍ സ്‌റ്റേറ്റും ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലുമൊന്നായ ഹവായ് ലോകത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ? കഴിഞ്ഞ ഒരാഴ്ചയായി ലോകമാകമാനം ഉയരുന്ന ചോദ്യമാണിത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ ഹവായ് ദ്വീപ് വിറച്ചിരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡിലുള്ള ഏറ്റവും സജീവ അഗ്‌നിപര്‍വതമായ കിലോയയാണ് ഇപ്പോഴും ആശങ്കയുടെ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അഗ്‌നിപര്‍വതത്തോടു ചേര്‍ന്നു പലയിടത്തും പുതിയ വിള്ളലുകള്‍ രൂപപ്പെടുകയാണ്. ഇവയ്ക്കുള്ളില്‍ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ഇത് എത്രനാള്‍ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളില്‍ മറുപടി പറയാനാതാകെ വിയര്‍ക്കുകയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ. സൂനാമി ഭീഷണിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഗ്‌നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാകാത്തതും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിത്തെറിച്ച കിലോയ അഗ്നിപര്‍വതമാണ് ഹവായിയെ ആശങ്കയിലാക്കുന്നത്. ലാവ ജനവാസമേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപില്‍ നിറഞ്ഞു.…
Read More