കോഴിക്കോട്: തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്ക്.പണം കൈമാറുന്ന സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ആരെല്ലാമാണെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി പണം കൊണ്ടുവരുന്നതിനു മുമ്പും ശേഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട നേതാക്കളാരെല്ലാമാണെന്നുമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തേക്കു കോടികള്‍ കൊണ്ടുവന്നതില്‍ ബിജെപി നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പണം കൊണ്ടുവന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന മുന്‍ യുവമോര്‍ച്ചാ നേതാവായ സുനില്‍ നായക് നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇടപാട് ഹോട്ടലിൽ പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്മരാജന്, ധര്‍മരാജനു പണം നല്കിയ സുനില്‍ നായിക് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു…
Read More